എന്താണ് സൈബർ ക്രൈം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?. സൈബർ ക്രൈമിനെ നിർവ്വചിക്കുമ്പോൾ .

Binosh Alex Bruce, Malayalam technical news
A cryptocurrency wallet which claims hackerproof got cracked by researchers
March 27, 2018
സൈബർ ബുള്ളിയിങ് ഒരു പുതു തലമുറ കുറ്റകൃത്യം . എന്താണ് സൈബർ ബുള്ളിയിങ് .
April 24, 2018

സൈബർ ക്രൈം

Share this with your friends
Share

സൈബർ ക്രൈം

എന്താണ് സൈബർ ക്രൈം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ? ഇന്റർനെറ്റിലെ ഡെഫനിഷൻ അനുസരിച്ചു് കമ്പ്യൂട്ടറോ , കമ്പ്യൂട്ടർ നെറ്റ്വർക്കോ ഉപയോഗിച്ച് നടത്തുന്ന ഏതൊരു കുറ്റകൃത്യവും സൈബർ ക്രൈം എന്നതിന്റെ അടിയിൽ വരും .

എന്നാൽ ഇത് മാത്രമാണോ സൈബർ ക്രൈം ? എന്റെ അഭിപ്രായത്തിൽ ഞാൻ കുറച്ചുകൂടെ വിപുലമായ വ്യാഖ്യാനം സൈബർ ക്രൈമിന് കൊടുക്കുവാൻ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചു പുതിയ യുഗത്തിൽ ഞാൻ കൊടുക്കുന്ന ഒരു നിർവചനം ഇനി പറയുന്നു .

കമ്പ്യൂട്ടറോ , കമ്പ്യൂട്ടർ നെറ്റ്വർക്കോ , കമ്പ്യൂട്ടർ അധിഷ്ഠിതമായ മറ്റു ഉപകാരണങ്ങളായ ടാബ്ലറ്റ് , സ്മാർട്ട് വാച്ച് , സ്മാർട്ട് ഫോൺ , മൊബൈൽ ഫോൺ , മൊബൈൽ നെറ്റ്വർക്ക് തുടങ്ങിയവ ഉപയോഗിച്ചോ , ചെയ്യുന്നതോ , ഉൾപെട്ടിട്ടോ  ഉള്ള കുറ്റകൃത്യങ്ങൾ , ഇവ മൂലം താനോ, മറ്റുള്ളവരോ ഉൾപ്പെട്ട സമൂഹത്തിനു ഉണ്ടാക്കുന്ന ഏതൊരുവിധ അസ്വസ്ഥതകളും സൈബർ ക്രൈം എന്ന വിഭാഗത്തിൽ പെടുന്നു.

എന്തൊക്കെയാണ് പൊതുവെ സൈബർ ക്രൈം എന്നതിന്റെ ഭാഗമായി വരുന്നത് ?

കമ്പ്യൂട്ടർ അധിഷ്ഠിതമായ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സാമ്പത്തീക കുറ്റകൃത്യങ്ങൾ , അവ ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തൽ , മറ്റു രീതിയിലുള്ള കുറ്റകൃത്യങ്ങൾക്ക് സഹായമാകുന്ന രീതിയിൽ ( ടെക്നോളജി ) ഉപയോഗിക്കുന്നത് , ടെക്നോളജി ഉപയോഗിച്ച് വ്യാജമായി തെളിവുകൾ ഉണ്ടാക്കുന്നത് , ചൈൽഡ് പോൺ കാണുന്നതും, പ്രചരിപ്പിക്കുന്നതും , ദേശവിരുദ്ധമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് , ഏതെങ്കിലും വ്യക്തിയെ, വ്യക്തികളെ , സമൂഹത്തെ , മതങ്ങളെ , കുറിച്ചുള്ള വാസ്തവ വിരുദ്ധ വാർത്തകൾ , അടിസ്ഥാനമില്ലാത്ത കേട്ട് കേൾവികൾ തുടങ്ങിയവ പ്രചരിപ്പിക്കുന്നത് , തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത കാര്യങ്ങൾ ഇന്നത്തെ യുഗത്തിൽ സൈബർ ക്രൈമിന് ഉള്ളിൽ വരും . സൈബർ ക്രൈം എന്ന വാക്ക് ഉടലെടുക്കുന്ന സമയത്തു വാക്ക് കണ്ടുപിടിച്ച ആളിന് പോലും അറിഞ്ഞു കാണില്ല സൈബർ ക്രൈം എന്നതു ഒരു വലിയ കടലുപോലെ പരന്നു കിടക്കും എന്ന് . സൈബർ ക്രൈമിന് ഇനിയും കൂടുതൽ കൃത്യത വവരാൻ ഇരിക്കുന്നതേയുള്ളു .

 

Leave a Reply

Your email address will not be published. Required fields are marked *