ഫേസ്‌ബുക് വിവര ചോർച്ചയും പിന്നെ ജീ . ഡീ . പീ .ആറും

Facebook Data leak and EU GDPR
April 30, 2018
Cyber Bullying
Cyber Bullying
May 1, 2018
GDPR in Malayalam

ഫേസ്‌ബുക് വിവര ചോർച്ചയും പിന്നെ ജീ . ഡീ . പീ ആറും

Share this with your friends
Share

ഫേസ്ബുക് വിവര ചോർച്ചയും പിന്നെ ജീ . ഡീ . പീ .ആറും

സമൂഹ മാധ്യമങ്ങളിൽ നാം അന്ധമായി മുഴുങ്ങുമ്പോൾ നാം പോലും അറിയാതെ നമ്മൾ നമ്മളെ ഒരു വിൽപ്പന  ചരക്കാക്കുകയാണ് ചെയ്യുന്നത്. എവിടെ പോയാലും സ്ഥലങ്ങൾ ടാഗ് ചെയ്യുക, അവിടുത്തെ പടങ്ങൾ, വീഡിയോ തുടങ്ങിയ പൊതുവായി പങ്കു വയ്ക്കുക, ആവശ്യത്തിനും അനാവശ്യത്തിനും ലൈവ് വരുക, ലൈവ് വീഡിയോ ഒരു നൂറു പേർ കാണുമ്പോൾ തൻ ഒരു സെലിബ്രിറ്റിയാണെന്ന് സ്വന്തമായി തോന്നുക. ഇതുകൊണ്ട് എന്താണ് നിങ്ങൾക്കുണ്ടാകുന്ന ഗുണം?, എന്തിനാണ് നിങ്ങൾ സോഷ്യൽ മീഡിയയിൽ അനാവശ്യമായി മുഴുകുവാൻ വ്യഗ്രത കാട്ടുന്നത്.? സ്വയം ഒരു കച്ചവട ചരക്കാകുവാൻ നിങ്ങൾക്ക് ഇത്രമേൽ ആഗ്രഹമുണ്ടോ? ഇതിലൂടെ നിങ്ങൾ നിങ്ങളെത്തന്നെ അസുരക്ഷിതരാക്കുകയല്ലേ ചെയ്യുന്നത്?

മുൻപ് ചോദിച്ച ചോദ്യങ്ങൾ നാം നമ്മോട് ചോദിക്കുന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുകയും, കേൾക്കുകയും ചെയ്യുന്ന ചില വാർത്തകൾ കാരണമായിരിക്കാം, ഇല്ലെങ്കിൽ നമ്മൾ അത്രമാത്രം ബുദ്ധിമാന്മാർ ആയതുകൊണ്ടായിരിക്കാം. എന്തുകൊണ്ട് ആണെങ്കിൽ തന്നെയും നമ്മളുടെ സ്വകാര്യവിവരങ്ങൾ ഒട്ടും തന്നെ സുരക്ഷിതമല്ലയെന്ന്  പലപല സംഭവങ്ങളിലൂടെ നമ്മൾക്ക് മനസിലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

* കേബ്രിഡ്ജ്  അനാലിറ്റികയും ഫേസ്ബുക്കും.

കുറച്ചുനാൾ മുൻപ് കേരളത്തിലെ ഒരു പ്രധാന എഫ്.എം റേഡിയോ ജോക്കിയുടെ ഒരു വീഡിയോ വളരെ ഏറെ വൈറലായിത്തീർന്നു. അതിന്  കാരണം അവർ തെരഞ്ഞെടുത്ത വിഷയം നവമാധ്യമങ്ങളും സ്വകാര്യതകളും  എന്നതായിരുന്നു. 1.5  മില്യൺ വ്യൂവേഴ്സ്  ഒരാഴ്ച്ചകൊണ്ട്  താണ്ടാൻ വിഡിയോയ്ക്കായി. എന്നെ ഉദ്ധരിച്ച് അവർ അതിൽ ചില കാര്യങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. അത് ഞാൻ ഇവിടെ നിങ്ങൾക്ക് വേണ്ടി ഒന്നുകൂടെ പറയുവാൻ ആഗ്രഹിക്കുകയാണ്. ഇന്ത്യയിൽ ആഹാരത്തിനേക്കാളും, വസ്ത്രത്തിനേക്കാളും  ജനങ്ങൾക്ക് താൽപര്യം മൊബൈൽ ഫോണും, ടെക്നോളജിയുമാണ്എന്നാൽ ഇവ എങ്ങനെ വിവേകത്തോടെ ഉപയോഗിക്കണം എന്ന് നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് മനസിലായിട്ടില്ല എന്നതാണ് സത്യം

മുൻപ് സൂചിപ്പിച്ച റേഡിയോ ജോക്കിയുടെ വീഡിയോയിൽ അവർ എന്നെ ഉദ്ധരിച്ച് പറഞ്ഞ കാര്യം, ” വിവേകമില്ലാതെ, അശ്രദ്ധമായി നമ്മുടെ വ്യക്തി വിവരങ്ങൾ ചോർത്തുവാൻ, ശേഖരിക്കുവാൻ നാം തന്നെ കൊടുക്കുന്ന അനുവാദം. ഇത്തരം ആപ്പുകൾ ( ഉദാ: കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ ആരായിരുന്നുനിങ്ങൾ പോലുമറിയാതെ നിങ്ങളെ ഗാഢമായി പ്രണയിക്കുന്ന പെൺകുട്ടി ആര് ? നിങ്ങളുടെ ആയുസ്സിൻറെ കാലാവധി എത്ര? ) ഒന്നും തന്നെ, അവർ അവകാശപ്പെടുന്ന ഒരു കാര്യവും ചെയ്യുവിൻ സാധിക്കുന്നവയല്ല. പകരം അതൊരു honey pot (തേൻകുടം) മാത്രമാണ്. തേൻകുടത്തിലേക്ക് ഉറുമ്പുകൾ വന്നു കേറുന്നത് പോലെ, നമ്മളെ ആകർഷിച്ച് നമ്മുടെ വിവരങ്ങൾ ചോർത്തുക മാത്രമാണ് അവ ചെയ്യുന്നത്.

* എന്താണ്  കേബ്രിഡ്ജ്  അനാലിറ്റിക്ക ചെയ്തത്?

 ന്യൂയോർക്ക് ടൈംസ് എന്ന പത്രത്തെ ഉദ്ധരിച്ചാൽ, ലീക്കായ വിവരത്തിൽ ഒരു ഫേസ്ബുക്ക് ഉപഭോക്താവിൻറെ  പ്രധാനപ്പെട്ട അടിസ്ഥാനപരമായ വിവരങ്ങൾ, അയാളുടെ സുഹൃത്തുക്കളുടെ വിവരങ്ങൾ, അയാളുടെ ഇഷ്ടങ്ങൾ (likes), അയാളുടെ ഇപ്പോഴത്തെ താമസസ്ഥലം തുടങ്ങിയ വിവരങ്ങൾ അതിലുണ്ട് എന്ന് വേണം കണക്കാക്കുവാൻ

* എങ്ങനെയാണ് C.A വിവരങ്ങൾ ശേഖരിച്ചത് ?

 2014 C.A യുമായി അടുപ്പമുള്ള ഗവേഷകർ ഫേസ്ബുക്കിൽ ഒരു സർവേ നടത്തുകയും അതിലൂടെ ഒരു ആപ്പ് ഡൌൺലോഡ് ചെയ്യിപ്പിക്കുകയും ചെയ്തു. ഇത് ഉപഭോക്താക്കളുടെ വ്യകതി വിവരങ്ങൾ ശേഖരിക്കുകയും, ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ശേഖരിക്കുകയും, ഉപഭോക്താക്കളുടെ ദൈനംദിന കാര്യങ്ങൾ മനസിലാക്കുകയും ചെയ്തു. ഇതിനു വേണ്ട സാങ്കേതിക വിദ്യ Cambridge university യുടെ  C.A  യുമായി യോജിച്ചു പ്രവർത്തിക്കുവാൻ തയ്യാറായിരുന്നില്ല. എന്നാൽ അലാക്സണ്ടെർ കോഗൻ  എന്ന Cambridge university professor തൻറെ  സ്വന്തമായ ഒരു ആപ്പ് ഡെവലപ്പ് ചെയ്യുകയും 2014 ജൂണിൽ യൂണിവേഴ്സിറ്റി ഡെവലപ്പ് ചെയ്ത സാങ്കേതിക വിദ്യയും കൂടെ ഉപയോഗിച്ച് C.A ക്ക് വേണ്ടി ഫേസ്ബുക്കിൽ നിന്ന് വിവരശേഖരണം നടത്തുകയും ചെയ്തു. അദ്ദേഹം 50 മില്യൺ ഏകദേശം 5 കോടിയോളം ഉപഭോക്താക്കളുടെ വിശകലനം ചെയ്യാത്ത വിവരങ്ങൾ, C.A ക്ക് കൈമാറുകയും ചെയ്തു. ഇതിൽ വെറും 270000 വ്യക്തികളുടെ വിവരം മാത്രമാണ് അവരുടെ സമ്മതത്തോടെ അലക്സാണ്ടെർ  കോഗൻ എടുത്തത്.

*ഇവ എങ്ങനെയാണ് ഉപയോഗിച്ചത്.? 

അവ അങ്ങനെ ഉപയോഗിക്കുമോ? C.A  ശേഖരിച്ച വിവരങ്ങൾ വച്ച് ഇക്കഴിഞ്ഞ അമേരിക്കൻ ഇലക്ഷനിൽ നിഷ്പക്ഷമായി നിന്നിരുന്ന ആളുകളുടെ വോട്ടുകൾ ഹിലരി ക്ളിന്റന്റെ പറ്റിയുള്ള നെഗറ്റീവ് ന്യൂസുകൾ കാട്ടി ഡൊണാൾഡ് ട്രംപിന് അനുകൂലമായി വോട്ടുകൾ മരിക്കാൻ ഉപയോഗിച്ചു. ഇതിന്  വോട്ട് സ്വിങ്  എന്നാണ് പറയുന്നത്.

ഫേസ്ബുക്കിൻറെ  നിയമാവലി അനുസരിച്ച് പരിശോധിച്ചാൽ ഗവേഷണ ആവശ്യത്തിന് വേണ്ടി ശേഖരിക്കുന്ന വിവരങ്ങൾ ഒരിക്കലും മറ്റുള്ളരീതിയിൽ ഒരു കാരണവശാലും ഉപയോഗിക്കാൻ പാടുള്ളതല്ല. എന്നാൽ ഇവിടെ C.A  ഇവയെ അവരുടെ സാമ്പത്തിക ഉന്നതിയ്ക്കായി ഉപയോഗിച്ചതായി മനസിലാക്കാം

* എന്താണ് ഇത്തരം ചോർച്ച തടയാനുള്ള പ്രതിവിധിരാജ്യത്തിനകത്തും രാജ്യാന്തര തലത്തിലും ഇതിനെ എങ്ങനെ തടയാം

ഇന്ത്യയോളം വലുതല്ലാത്ത പല രാജ്യങ്ങളും അവരുടെ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾക്ക് വലിയ വില കൊടുക്കാറുണ്ട്. ഇതിൻറെ  ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് സിംഗപ്പൂർ എന്ന രാജ്യം C.Aയുമായി വിവാദം പൊട്ടിപുറപ്പെട്ടപ്പോൾ  തന്നെ  സിംഗപ്പൂർ ആഭ്യന്തരകാര്യനിയമ  മന്ത്രി  ശ്രി. കെ.ഷൺമുഖൻ ഫേസ്ബുക്ക് ഏഷ്യ പസഫിക് പോളിസി ഡയറക്ടർ സൈമൺ മിൽനറെ  വിളിച്ചു വരുത്തി അവരുടെ സെലക്ട് കമ്മിറ്റി മുൻപാകെ ചോദ്യം ചെയ്തു. ഇതിലും എത്രയോ വലുതാണ് ഇന്ത്യ എന്ന മഹാരാജ്യം. അതിശക്തൻ  എന്ന് അവകാശപ്പെടുന്ന ഒരു പ്രധാനമന്ത്രി വരെ നമ്മുക്കുണ്ട്. സ്വന്തം പൗരന്മാരുടെ കാര്യം വന്നപ്പോൾ , അല്ലെങ്കിൽ സ്വന്തം ജനങ്ങളുടെ  വിവരം ഒരുപക്ഷെ ചോർന്നിരിക്കാം എന്ന് സംശയം ഉള്ളപ്പോൾ സിംഗപ്പൂർ ചെയ്തതുപോലെ എങ്കിലും നമ്മളും ചെയ്യേണ്ടിയിരുന്നു.

* G.D.P.R  എന്ന നിയമം.

 2018 മെയ് 25  മുതൽ യൂറോപ്പിൽ ആകമാനം G.D.P.R  എന്ന നിയമവ്യവസ്ഥ നടപ്പിലാക്കുകയാണ്. 2014  ഏപ്രിൽ 14 ന്  യൂറോപ്യൻ യൂണിയൻ  അംഗീകരിച്ചു.ഏകദേശം നാലു  വർഷത്തെ ചർച്ചകൾക്കും, ഒരുക്കത്തിനും ശേഷമാണ് ഇത്  അംഗീകാരത്തിനായി സമർപ്പിച്ചത്. General  Data  Protection Regulation ( G.D.P.R)- പൊതു വിവര സംരക്ഷണനിയമം എന്ന നിയമം വരുന്നതോടെ Data  Protection Directive 95/ 46/ EC  ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. G.D.P.R  എന്നത് ഒരു Directive അല്ലാത്തതുകൊണ്ടുതന്നെ ഇത്  പ്രവർത്തികമാകുന്നതിന്  പ്രത്യേക ഒരുക്കങ്ങൾ ആവശ്യമില്ല.

* ആരെയെല്ലാം G.D.P.R സ്വാധീനിക്കുന്നു 

യുറോപ്പിനകത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്ക് മാത്രമല്ല യൂറോപ്പിന് പുറത്ത് പ്രവർത്തിക്കുന്ന  കമ്പനികൾ, ഏതെങ്കിലും രീതിയിൽ യൂറോപ്യൻ യൂണിയനകത്ത് തങ്ങളുടെ സേവനം നൽകുകയോയൂറോപ്യൻ യൂണിയനകത്തെ ഡേറ്റ ഉപയോഗിക്കുകയോ ചെയ്താൽ , അവർക്കും നിയമം ബാധകമായിരിക്കും. ചുരുക്കത്തിൽ ഒരു രീതിയിലും യൂറോപ്യന്മാരുടെ വ്യക്തിവിവരങ്ങൾ ചോരില്ല എന്ന് മാത്രമല്ല, അത് മറ്റ് രീതിയിൽ ഉപയോഗിക്കാനും ഇനി സാധിക്കുകയില്ല. ഇതിനെ ദീർഘവീക്ഷണമുള്ള നിയമനിർമാണം എന്ന് നിസംശയം നമ്മൾക്ക് വിളിക്കാം.

* എന്താണ് Personal Data ( വ്യക്തിഗത വിവരം) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.?

ഒരു വ്യക്തിയെയോ അല്ലെങ്കിൽ വ്യക്തികളെയും നേരിട്ടോ, നേരിട്ടല്ലാതെയോ മനസിലാക്കാൻ സാധിക്കുന്നതായ വിവരങ്ങൾഅവയെന്താണെങ്കിലും ഉദാ: പേര്, ഫോട്ടോ, ഒരാളുടെ ഇമെയിൽ, ബാങ്ക് വിവരങ്ങൾ, ഒരാളുടെ സ്ഥാനമാനം, ഒരാളുടെ സോഷ്യൽ മീഡിയ വിവരങ്ങൾ, ഒരാളുടെ പുതിയതോ, പഴയതോ, ആയ I.P Address  തുടങ്ങിയവ ഇതിൽപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇനി ഏതെങ്കിലും യൂറോപ്യൻ യൂണിയനിൽപ്പെട്ട  ആളുകളുടെ ഫോട്ടോ ഏതെങ്കിലും ആവശ്യത്തിനും ഇൻറർനെറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്ത്‌  ഉപയോഗിക്കാൻ പോലും പാടില്ല എന്നർത്ഥം.

* G.D.P.R-ലുള്ള പ്രധാന വിഷയങ്ങളും അവയുടെ അവകാശങ്ങളും

ഏകദേശം 6 ഉപവിഭാഗങ്ങളാണ് G.D.P.R ന്  ഉള്ളത്. അവ എന്തൊക്കെയാണെന്ന് എന്ന് നമുക്ക് പരിശോധിക്കാം.

1. Breach Notification ( അനധികൃത ചൂഷണത്തിന്മേലുള്ള മുന്നറിയിപ്പുകൾ.)

 G.D.P.R അനുസരിച്ച് എല്ലാ യൂറോപ്യൻ യൂണിയൻ  സംസ്ഥാനങ്ങളും (State) Breach Notification നിർബന്ധമായിരിക്കണം. Data Breach ( വ്യക്തി വിവരത്തിലുള്ള കടന്നുകയറ്റം) ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും , അവകാശത്തിന്മേലുള്ള ഒരു ഭീഷണിയായി കണക്കാക്കാം. ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു വ്യക്തിയെ സംബന്ധിക്കുന്ന വിവരം ചോർന്നു എന്ന് മനസിലാക്കുന്ന  പക്ഷം ആദ്യത്തെ 72 മണിക്കൂറുകൾക്കുള്ളിൽ ഇതിൻറെ  മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കണം. ഡേറ്റ കൈകാര്യം ചെയ്യുന്ന സംഘടനയോ, അപ്പോ, പ്രോഡക്റ്റോ ഇതേകുറിച്ച് അവരുടെ കസ്റ്റമറിനെയും, ഡേറ്റ കോൺട്രോളറെയും വിവരമറിയിച്ചിരിക്കണം.

2. Right To Access ( ഉപയോഗിക്കാനുള്ള അവകാശം).

പരക്കെയുള്ള അവകാശത്തിൻറെ  ഭാഗമായി G.D.P.R വിഭാവനം ചെയ്തിരിക്കുന്ന  മറ്റൊരു സവിശേഷതയാണ് ഉപയോഗിക്കാനുള്ള അവകാശം. ഇതിൻപ്രകാരം  ഏതു ഡേറ്റയും എവിടെ, എങ്ങനെ, ആർക്കുവേണ്ടി ഉപയോഗിക്കുന്നു എന്ന് ഡേറ്റ കൺട്രോളറെ  അറിയിക്കുകയും അത് അപ്രകാരം തന്നെ ചെയ്യുന്നുണ്ടോ എന്ന് ഒരു നിശ്ചിത ഇടവേളകളിൽ പരിശോധിച്ച് ഉറപ്പ്  വരുത്തുകയും വേണം. ഇത്  വ്യക്തിഗത വിവരങ്ങളുടെ ഉപയോഗത്തിലെ സുതാര്യത നിലനിർത്തുവാൻ  സഹായിക്കും.

3. Right to  be forgotten (മായ്ച്ചുകളയുവാനുള്ള അവകാശം ).

Also known  as Eraser . ഇതുപ്രകാരം ഒരാൾ അയാളുടെ personal data  ഇനി ഉപയോഗിക്കരുത് എന്ന ഉദ്ദേശത്തോടെ ഒരു റിക്വസ്റ്റ് കൊടുത്താൽ അതിന്മേൽ നടപടി എടുത്ത് ഡേറ്റ പ്രോസസ്സ് ചെയ്യുന്ന  സ്ഥാപനമോ, ഡേറ്റ പ്രോസസ്സ് ചെയ്യുന്നതിനായി മൂന്നാമതൊരു സ്ഥാപനത്തിനോ, അപ്ലിക്കേഷനോ അനുമതി നൽകിയിട്ടുണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യേണ്ടതാണ്. ആർട്ടിക്കിൾ 17 പ്രകാരം ഇത്  വളരെ സുപ്രധാനമായ ഒരു കാര്യമാണ്. ഒരാൾ/ ഒരു സമൂഹം/പ്രസ്ഥാനം തുടങ്ങിയവ തങ്ങളുടെ ഡേറ്റ ഉപയോഗിക്കാൻ മുൻപേ കൊടുത്ത അനുമതി ഇടക്ക് വച്ച് പിൻവലിച്ച് ഇപ്രകാരം തന്നെ ചെയ്യേണ്ടതാണ്.

4. Data  Portability ( വിവരങ്ങൾ കൈമാറ്റം ചെയ്യാനുള്ള അനുമതി).

G.D.P.R ഒരു ഡേറ്റ പ്രോസസ്സിൽ  നിന്ന് മറ്റൊരു ഡേറ്റ പ്രോസസ്സിലേക്ക് ഡേറ്റ ഇലകട്രോണിക്കലി  കൈമാറ്റം ചെയ്യുവാൻ  വ്യവസ്ഥ ചെയ്യുന്നുണ്ട്.ഇതും  വ്യക്തമായ ഒരു സമ്മതപത്രം ഉണ്ടെങ്കിൽ മാത്രമേ ആകാവൂ.

5.Privacy  By design ( സ്വകാര്യതയുടെ ചട്ടക്കൂട്).

വ്യക്തി വിവരങ്ങളുടെ സ്വകാര്യത മുൻപും ചർച്ചയായിട്ടുണ്ട്. എങ്കിലും G.D.P.R ഇതിന്  കൂടുതൽ പ്രാധാന്യം കൊടുത്തിട്ടിട്ടുണ്ട്. Article 23 പ്രകാരം ഡേറ്റ മിനിമൈസേഷൻ ഉണ്ടാവണം എന്ന് നിഷ്കർഷിക്കുന്നു. എന്താണ് ഡേറ്റ മിനിമൈസേഷൻപ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ  നമ്മുടെ ഫോണിലുള്ള, ഫോട്ടോ, മറ്റ് മീഡിയാ ഫയലുകളും, ഫോൾഡറുകളും ഉപയോഗിക്കുന്നതിന് അനുമതി വാങ്ങുന്നുണ്ട്. അഥവാ നിങ്ങൾ അനുമതി കൊടുത്തില്ല എങ്കിൽ അത് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ആകില്ല. ഇതിൽ മറ്റ്  ഫയലുകളും, ഫോൾഡറുകളും എന്ന് ചോദിക്കുന്നുഇവ  ആപ്പ് വ്യക്തമായി പറയുന്നുമില്ല. പ്രധാനമന്ത്രിയുടെ നമോ ആപ്പ് പ്രവർത്തിക്കുന്നതിന് ഇത്ര  അധികം ഡേറ്റ നമ്മൾ കൊടുക്കേണ്ട ഒരു കാര്യവും ഇല്ല. എന്നാൽ യൂറോപ്പിൽ ആർട്ടിക്കിൾ 23 പ്രകാരം ഏതു വലിയ കുറ്റമായിത്തീരും എന്നുമാത്രമല്ല അതിന് വലിയ പിഴ ഒടുക്കുകയും വേണംആവശ്യമായ വിവരങ്ങൾ മാത്രമേ ഇതിൻപ്രകാരം ഓരോ യൂസറിൽ നിന്നും ശേഖരിക്കാനും സാധിക്കുകയുള്ളു. ഇന്ന്  ഇന്ത്യയിൽ എല്ലാവിധ പുതുതലമുറ മാധ്യമങ്ങളിലും,സംവിധാനങ്ങളിലും നമ്മൾ പോലും അറിയാതെ നാം തന്നെ അനാവശ്യമായി കൈമാറുന്ന വിവരങ്ങൾ നമ്മൾക്കുതന്നെ അതീവ ഗുരുതരമായ ഭീഷണി ആയികൊണ്ടിരിക്കുകയാണ്.നമ്മൾ ഇന്ന് ഉപയോഗിക്കുന്ന ഏതൊരാപ്പും അവർക്ക്  ആവശ്യമുള്ളതിലധികം വിവരങ്ങൾ നമ്മളിൽ നിന്ന് ശേഖരിക്കുന്നുഒരു കാര്യംകൂടെ നമ്മൾ മനസിലാകുന്നത് നല്ലതായിരിക്കും. ഇനിയും വരുന്ന നാളുകളിലെ ഏറ്റവും വലിയ ബിസിനസ്ബിഗ് ഡേറ്റആയിരിക്കും അഥവാ നമ്മളിൽ നിന്നും ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ മറ്റ് കച്ചവട താൽപര്യത്തിന് ഉപയോഗിക്കുന്നത്. ഇതിനെ  നിലയ്ക്കു  നിർത്താൻ ഇന്ത്യയിലും എത്രയും പെട്ടെന്ന് നിയമനിർമ്മാണം ആവശ്യമാണ്.

6. Data  Protection  Officers ( വിവര സുരക്ഷാ ഉദ്യോഗസ്ഥൻ).

Data  Protection Directive  അനുസരിച്ച് നിലവിൽ ഒരു കൺട്രോളർക്ക് ലോക്കൽ D.P.O യെ അവരുടെ ഡേറ്റ പ്രോസസ്സ് ചെയ്യുന്ന  വിവരങ്ങൾ അറിയിക്കുന്നു. ഇത്  നിലവിൽ ബഹുരാഷ്ട്ര കുത്തകകൾക്ക് ഒരു വലിയ  തലവേദനയാണ്. കാരണം, ഓരോ സ്ഥലത്തും അതിന്  ബാധകമായ ലോക്കൽ നിയമങ്ങൾ വെവ്വേറെയാണ്. എന്നാൽ G.D.P.R വരുന്നതുകൂടെ ഇതിനെല്ലാം ഏകീകൃത സ്വഭാവം ഉണ്ടാകും. 2018 മെയ് 25 ആകുമ്പോൾ ഡേറ്റ പ്രൊട്ടക്ഷൻ ഓഫീസർ എന്ന റോൾ വളരെ സുപ്രധാനം  ആയിരിക്കും. D.P.O  കമ്പനികളെ പഠിപ്പിക്കുന്നതിനും, അതിൻറെ  ജോലിക്കാരെ ബോധവാന്മാർ ആകുന്നതിനും സുപ്രധാനമായ പങ്കാണ് വഹിക്കുക. മാത്രമല്ല,  D.P.O ഇടയ്ക്കിടെ കമ്പനികൾ ഡേറ്റ ഉപയോഗിക്കുന്നത് ഓഡിറ്റ്  ചെയ്യുകയും വേണം

7.Penalities

G.D.P.R വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുമുള്ള  ശിക്ഷകൾ പലതാണ്. ആഗോള അറ്റാദായകത്തിൻറെ  4%-മോ അല്ലെങ്കിൽ 20 മില്യൺ യൂറോയോ വരെ പിഴ ഈടാക്കാവുന്നതാണ്.

BINOSH ALEX BRUCE

Leave a Reply

Your email address will not be published. Required fields are marked *